test del 5 copy of del 3

‘കെ.സി. കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു’: മറുപടിയുമായി രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം ∙ കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെ രസകരമായ ഒരു ചർച്ചയ്ക്ക് തുടക്കമിട്ട് കേരള ബിജെപി ഘടകം. ആദിത്യ ജാക്കി എന്നയാളാണ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന രീതിയിൽ സമൂഹമാധ്യമമായ എക്സിൽ രസകരമായ പോസ്റ്റ് പങ്കുവച്ചത്. ‘കെ.സി. കേരളത്തിൽ വേണമെന്ന് ബിജെപി കേരള ഘടകം താൽപര്യപ്പെടുമ്പോൾ അദ്ദേഹം ഡൽഹിയിൽ തുടരണമെന്നാണ് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് ഡൽഹിയിൽ ചർച്ചകൾ പൂർത്തിയായിട്ട് രണ്ട് ദിവസമായെങ്കിലും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുകയാണ്. ബെംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉടൻ സോണിയ ഗാന്ധിയുമായി സംസാരിച്ചേക്കും എന്നാണ് വിവരം.


Source link

Back to top button