test del 5 copy of del 3

വിജയ് മുഖ്യമന്ത്രിയാകുമോ? തിരക്കിട്ട ചർച്ചകൾ; കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി


ചെന്നൈ ∙ കേവല ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാൻ ശ്രമം തുടർന്ന് ടിവികെ (തമിഴക വെട്രി കഴകം). വിവിധ രാഷ്ട്രീയ പാർട്ടികളുമായി ടിവികെ നേതൃത്വം ചർച്ചകൾ തുടരുകയാണ്. സത്യപ്രതിജ്ഞ ഇന്നുണ്ടാകുമെന്നാണ് ടിവികെ നേതാക്കൾ പറയുന്നത്.പിന്തുണ അറിയിച്ചുള്ള കത്ത് രാത്രി പത്തിന് ടിവികെയ്ക്ക് ഇ മെയിൽ ചെയ്തതായി അറിയിച്ച വിസികെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു പാർട്ടി അധ്യക്ഷൻ നടത്തുമെന്നും അറിയിച്ചു. ഇൗ കത്ത് കൂടി ഗവർണർക്കു കൈമാറിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിക്കൂ. വിജയിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ടിവികെയിലെ ഒരംഗം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 2 വീതം സീറ്റുകളുള്ള സിപിഎം, സിപിഐ എന്നിവർ പിന്തുണക്കത്ത് കൈമാറിയപ്പോ‍ൾ ആകെ 116 പേരുടെ പിന്തുണയായി. വിശ്വാസ വോട്ടെടുപ്പു നടക്കുമ്പോൾ പിന്തുണയ്ക്കാം, കത്ത് നൽകില്ലെന്നാണ് ലീഗ് നിലപാട്. 


Source link

Back to top button