NEWS

അയോധ്യ സംഭാവനത്തട്ടിപ്പ്: 8 പേർക്കെതിരെ കേസെടുത്ത് പൊലീസ്, 2 പേർ അറസ്റ്റിൽ


ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തിൽ എട്ടുപേരെ പ്രതികളാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇതിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു. അനുകൽപ് മിശ്ര, ലവകുഷ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായ രാംശങ്കർ മിശ്ര എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കായി തിരച്ചിൽ നടക്കുകയാണ്.പ്രതികളിൽ ആറ് പേർ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ക്ഷേത്ര ജീവനക്കാരാണ്. എട്ട് പേരും പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. 2024 ജനുവരി 22ന് രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം ഇവരിൽ പലരുടെയും സാമ്പത്തിക സ്ഥിതി അതിവേഗം മാറിയതും ചിലർ പൊടുന്നനെ കോടീശ്വരന്മാരായതുമാണു സംശയത്തിനിടയാക്കിയത്.


Source link

Back to top button