CINEMA
മൂക്കുകുത്തി വെളിച്ചെണ്ണ വില

തേങ്ങ ,കൊപ്ര വിലയിലും ഇടിവ്തിരുവനന്തപുരം: ഒരു വർഷത്തിലേറെ വിപണിയിൽ തിളച്ചുമറിഞ്ഞ വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞു. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണ കിലോഗ്രാമിന് 210 മുതൽ 260 രൂപവരെയാണ് താഴ്ന്നു. കല്പകേര എന്ന ബ്രാൻഡിന് 210 രൂപയാണ് വില.
2025 ജൂലായിൽ 550 രൂപവരെ ഉയർന്ന വെളിച്ചെണ്ണ വിലയിൽ കഴിഞ്ഞമാസമാണ് ഇടിവ് തുടങ്ങിയത്. ഏപ്രിൽ അവസാനത്തിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 260 രൂപ വരെയായി കുറഞ്ഞു. 529 രൂപ വരെ വർദ്ധിച്ച കേര വെളിച്ചെണ്ണയ്ക്ക് 325 രൂപയാണ് ഇപ്പോൾ വില.കൊപ്ര, തേങ്ങവിലയിലും വലിയ ഇടിവുണ്ട്. പച്ചത്തേങ്ങ വില കിലോഗ്രാമിന് 80-85 ൽനിന്ന് 40-45 രൂപയിലേക്ക് കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപയായി. കൊപ്രയ്ക്ക് 150 രൂപയിൽ താഴെയായി.എട്ടുമാസത്തിനിടെ പച്ച തേങ്ങയ്ക്ക് 40 രൂപ വരെ കുറഞ്ഞു.തമിഴ്നാട്ടിലടക്കം തേങ്ങയുടെ ഉത്പാദനം വർദ്ധിച്ചതിനൊപ്പം പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫിലേക്കുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതും വിലയിടിവിന് ആക്കം കൂട്ടി.
Source link


