test del 5 copy of del 3
കെപിസിസി പ്രസിഡന്റിന്റെ പിന്തുണ കെ.സി.വേണുഗോപാലിന്? നിർണായക ചിത്രം പുറത്ത്; നിഷേധിച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം∙ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുമ്പോള്‍ എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന വിവരം പുറത്ത്. ഇന്നലെ കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പുറത്തുവന്ന എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലിരുന്ന രേഖയുടെ ചിത്രമാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടത്. ഇതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതായി ചിത്രത്തിൽ കാണുന്നു. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെയും വി.ഡി.സതീശന് 6 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണു വിവരം. സതീശനും ചെന്നിത്തലും ഇന്നലെ നിരീക്ഷകരെ കണ്ട് നിലപാട് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കു ശേഷം ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടര്‍ന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
Source link


