തൂക്കി ചുവന്ന കരങ്ങളോടെ… , അർക്കാഡോയുടെ യുഎഫ്ഒ മോഡും തൂക്കി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം പ്ലൂട്ടോയിലെ ആദ്യ വീഡിയോ ഗാനമായ യുഎഫ്ഒ മോഡ് സോഷ്യൽ മീഡിയയിൽ തീ കത്തിക്കുന്നു. വൻ തരംഗമായി മാറിയ വാഴ 2വിൽ മനംകവർന്ന തൂക്കി ചുവന്ന കരങ്ങളോടെ… എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം അർക്കാഡോ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം എന്നതാണ് പ്രത്യേകത. യുവതലമുറയെ ഹരം കൊള്ളിക്കുന്ന തരത്തിൽ വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് യുഎഫ്ഒ മോഡ്. സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് ആലാപനം. തൂക്കി പാട്ട് എഴുതി ജനപ്രിയനായ ശബരീഷ് വർമ്മയാണ് ആണ് യുഎഫ് ഒ പാട്ടും കുറിച്ചത് . അൽത്താഫ് സലിം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്,ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകമാർ രശ്മി രജു നിർമ്മിക്കുന്നു. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ .
വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. കഥ തിരക്കഥ സംഭാഷണം നിയാസ് മുഹമ്മദ് . എഡിറ്റർ-സനത് ശിവരാജ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പി. ആർ . ഒ എ .എസ്.ദിനേശ്.
Source link

