NEWS
വെളിച്ചം കയറാത്ത അടുക്കള, പാത്രങ്ങൾ മുറ്റത്ത് ചെളിയിൽ കുഴഞ്ഞു കിടക്കുന്നു..; അയ്മനം തൊള്ളായിരംചിറ ഷാപ്പിന്റെ പ്രവർത്തനം വാലും തലയുമില്ലാതെ

കുമരകം ∙ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.വെളിച്ചം കയറാത്ത അടുക്കള, പാത്രങ്ങൾ മുറ്റത്ത് ചെളിയിൽ കുഴഞ്ഞു കിടക്കുന്നു ഷാപ്പിനു ചുറ്റും പരന്നൊഴുകുന്ന ചെളിവെള്ളം. നട്ടുച്ചയ്ക്കു പോലും വെളിച്ചം കയറാത്ത അടുക്കള, പാചകം ചെയ്തതിനു ശേഷം പാത്രങ്ങൾ മുറ്റത്ത് ചെളിയിൽ കുഴഞ്ഞു കിടക്കുന്നു… തലക്കറിയിൽ നിന്നു ഭക്ഷ്യവിഷബാധയുണ്ടായ അയ്മനം പരിപ്പ് തൊള്ളായിരംചിറയിലെ കള്ളുഷാപ്പിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഇവയെല്ലാം. പേരുള്ള ഷാപ്പുകളിലൊന്നാണെങ്കിലും അൽപമെങ്കിലും വൃത്തിയുള്ളത് ഭക്ഷണം കഴിക്കാൻ ആളുകൾ ഇരിക്കുന്ന ഭാഗം മാത്രം. കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികൾ ശിക്കാര വള്ളങ്ങളിലെ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്ന കള്ളുഷാപ്പാണിത്.ലൈസൻസ് റദ്ദാക്കും കോട്ടയം ∙ ഭക്ഷ്യവിഷബാധയുണ്ടാക്കിയ അയ്മനം പരിപ്പ് തൊള്ളായിരംചിറയിലെ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകിയതായി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അശോക് കുമാർ അറിയിച്ചു. ഭക്ഷ്യവിഷബാധയെന്നു വ്യക്തമാണെന്നു ഡിവൈഎസ്പി കെ.എസ്.അരുൺ പറഞ്ഞു.
Source link


