test del 5 copy of del 3
‘ടിഎംസി കള്ളന്മാർ…’, വിമാനത്തിൽ മുദ്രാവാക്യം; ദുരനുഭവം ഉണ്ടായതായി മഹുവ മോയിത്ര

ന്യൂഡൽഹി∙ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്നതിനിടെ ഇൻഡിഗോ വിമാനത്തിൽവച്ച് ഒരു കൂട്ടം പുരുഷന്മാരിൽനിന്ന് തനിക്ക് ദുരനുഭവം ഉണ്ടായതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. ചില പുരുഷന്മാർ തന്നെ പരിഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തതായി മഹുവ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.വിമാനത്തിനുള്ളിലെ വിഡിയോയിൽ ജയ് ശ്രീറാം, ടിഎംസി കള്ളന്മാരാണ്, അമ്മായി കള്ളിയാണ്, അനന്തരവൻ കള്ളനാണ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരുന്നത് കേൾക്കാം. തൃണമൂൽ അധ്യക്ഷ മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും ലക്ഷ്യം വച്ചായിരുന്നു ഈ മുദ്രാവാക്യങ്ങൾ. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹുവ മോയിത്ര ഇൻഡിഗോ എയർലൈൻസിനെയും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപ്പുവിനെയും ടാഗ് ചെയ്തു.
Source link


