NEWS

വന്യമൃഗ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള സൂത്രവുമായി ഹെവേന

പത്താം ക്ലാസുകാരിയുടെ പരീക്ഷണം ഏറ്റെടുത്ത് മന്ത്രി ഷിബു ബേബിജോൺ

തിരുവനന്തപുരം: വനാതിർത്തികളിൽ വന്യ മൃഗ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഉപകരണവുമായി തൃശൂരിലെ ഹെവേന ബിനു എന്ന പത്താം ക്ലാസ്സുകാരി വനം മന്ത്രി ഷിബു ബേബിജോണിനു മുമ്പിൽ . സെൻസർ ഘടിപ്പിച്ച സൂത്രം മേശപ്പുറത്തു വച്ച് ഹെവേന നൽകിയ വിവരണം മന്ത്രിക്ക് ബോധിച്ചു. ഈ ആശയം വനാതിർത്തികളിൽ പരീക്ഷിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. .

വനാതിർത്തികളിലെ ഫെൻസിംഗിൽ സെൻസർ ഘടിപ്പിച്ച് വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്ന വൈൽഡ് ലൈഫ് സ്മാർട്ട് ഇലക്ടിക് ഫെൻസിംഗ് കൺട്രോളർ എന്ന ഉപകരണമാണ് ഹെവേന വികസിപ്പിച്ചത്.

വനാതിർത്തിയിലെത്തുന്ന ജീവിയുടെ വലിപ്പ വ്യത്യാസം ഇൻഫ്രാ റെഡ് ലൈറ്റ് ഉപയോഗിച്ച് തിരിച്ചറിഞ്ഞാണ് ഫെൻസിംഗ് സ്ട്രിപ്പ് പ്രവർത്തിക്കുന്നത്. ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് തേനീച്ചയുടെ മൂളൽ പോലെ ശബ്ദം പുറപ്പെടുവിക്കും.. മൃഗങ്ങളുടെ സാന്നിദ്ധ്യമില്ലാത്തപ്പോൾ തനിയെ ഓഫാകും . മൃഗങ്ങളെത്തുമ്പോൾ പ്രദേശവാസികൾക്ക് സൂചന ലഭിക്കും . അടുത്ത ഘട്ടത്തിൽ എ.ഐ ഉപയോഗിച്ച് മൃഗങ്ങളുടെ മുഖം തിരിച്ചറിയൽ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണ് ഈ കൊച്ചു മിടുക്കി.തൃശൂരിലെ വനാതിർത്തിയിൽ തിരഞ്ഞെടുക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ചേർന്ന് ഹെവേനയുടെ ആശയം പരീക്ഷിക്കും. .


Source link
NEWS

Back to top button