NEWS

ക്രിക്കറ്റ് കളിക്കിടെ പന്ത് യുവതിയുടെ ദേഹത്ത് തട്ടി; വിദ്യാർഥികളെ കെട്ടിയിട്ട് ചെരിപ്പ് കൊണ്ട് തല്ലിച്ചതച്ച് നാട്ടുകാർ


കർണാടക∙ ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തിൽ പന്ത് യുവതിയുടെ ദേഹത്ത് തട്ടിയതിന് 2 വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചെന്ന് ആരോപണം. കർണാടകയിലെ ബാഗൽകോട്ടിലാണ് ക്രൂര സംഭവം. പന്ത് ദേഹത്തു കൊണ്ടെന്ന് യുവതി പറഞ്ഞതോടെ നാട്ടുകാരിൽ ചിലർ കുട്ടികളെ പിടിച്ച് കയർ ഉപയോഗിച്ച് സ്കൂളിലെ ജനാലകളിൽ കെട്ടിയിട്ട് ചെരിപ്പ് കൊണ്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ സമീപവാസികളായ 3 പേർ പിടിയിലായി. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികളെ മർദിക്കുന്നതു കണ്ട മറ്റു ചില നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയതും വിവരം പൊലീസിൽ അറിയിച്ചതും.


Source link

Back to top button