NEWS

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്:കോൺഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബഡ്ജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. വി.എം.സുധീരൻ ഒഴികെ പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ലെങ്കിലും, പാർട്ടിയെ അനവസരത്തിൽ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമാണ് മുതിർന്ന പല നേതാക്കൾക്കുമുള്ളത്.

തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച വി.എം.സുധീരനെ ഓർത്തഡോക്സ് സഭ പ്രശംസിച്ചതും ശ്രദ്ധേയമായി. ഇത് ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്നും ,ലഹരിക്ക് വീര്യം കുറഞ്ഞതോ കൂടിയതോ എന്ന വേർതിരിവിന്റെ ആവശ്യമില്ലെന്നുമാണ് സഭ അഭിപ്രായപ്പെട്ടത്. മറ്റു ചില സമുദായ സംഘടനകളും ഇക്കാര്യത്തിലെ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. ചർച്ച കൂടാതെ ഇങ്ങനെയൊരു നിർദ്ദേശം വന്നത് എക്സൈസ് മന്ത്രി എം.ലിജുവിനെയും വെട്ടിലാക്കി. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായ അദ്ദേഹം, മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് അറിയുന്നത്.

മദ്യ വിരുദ്ധ സംഘടനകളും മുഖ്യമന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിച്ചേക്കും.

മദ്യ വ്യാപനം കുറയ്ക്കുകയെന്ന പാർട്ടി നിലപാടിന് വിരുദ്ധമായി, വരുമാന വർദ്ധന നോക്കിയെന്നാണ് പലരും ഉന്നയിക്കുന്ന ആക്ഷേപം. പുതിയ നിർദ്ദേശം സർക്കാരിനെ അടിക്കാനുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇത്രയും എതിർപ്പുയർന്ന സാഹചര്യത്തിൽ , തീരുമാനം തത്കാലം മാറ്റി വച്ചേക്കും.

 മ​ദ്യ​ന​യം​ ​ച​ർ​ച്ച​ചെ​യ്ത് ​തീ​രു​മാ​നി​ക്കും​:​ ​കെ.​സി

​മ​ദ്യ​ന​യ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​ദു​രീ​ക​രി​ക്കേ​ണ്ട​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും​ ​ന​യ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പാ​ർ​ട്ടി​യി​ലും​ ​മു​ന്ന​ണി​യി​ലും​ ​ച​ർ​ച്ച​ ​ചെ​യ്തേ​ ​തീ​രു​മാ​നി​ക്കൂ​വെ​ന്നും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ​ർ​ക്കാ​ർ​ ​വ​ന്ന​ത​ല്ലേ​യു​ള്ളൂ.​ ​ആ​ശ​ങ്ക​ക​ൾ​ ​പ​ല​തു​ണ്ടാ​വും.​ ​ആ​ർ​ക്കെ​ങ്കി​ലും​ ​പ​രാ​തി​യു​ണ്ടെ​ങ്കി​ൽ​ ​അ​തും​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​സ​മു​ദ്ര​ ​മി​ഷ​ൻ​ ​പ​ദ്ധ​തി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്തേ​ ​ന​ട​പ്പി​ലാ​ക്കൂ.


Source link
NEWS

Back to top button