test del 5 copy of del 3
‘പട നയിച്ചവൻ നാട് നയിക്കട്ടെ’: തൃശൂരിലും കണ്ണൂരിലും എറണാകുളത്തും വി.ഡി.സതീശന് അനുകൂല പ്രകടനം

കൊച്ചി ∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രകടനം. അദ്ദേഹത്തിന്റെ ജന്മനാടായ നെട്ടൂരിൽ വൈകിട്ട് അഞ്ചു മണിക്ക് ഐഎൻടിയുസി ജംക്ഷനിൽ നിന്നു തുടങ്ങിയ പ്രകടനം എസ്എൻ ജംക്ഷനിൽ സമാപിച്ചു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന ഫ്ലക്സ് ഉയർത്തിയായിരുന്നു പ്രകടനം.കുന്നംകുളം നിയോജക മണ്ഡലത്തിലെ കടവല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. പ്രകടനത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച്.ഹക്കീം, ബ്ലോക്ക് സെക്രട്ടറി ജമാൽ കോട്ടോൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിറാജ് കടവല്ലൂർ, കെഎസ്യു മണ്ഡലം പ്രസിഡന്റ് ഷാദുലി ആൽത്തറ, മണ്ഡലം സെക്രട്ടറി സഹദ് കല്ലുമ്പുറം, കോൺഗ്രസ് ബ്ലോക് സെക്രട്ടറിമാരായ ഉണ്ണിക്കുട്ടൻ, സുബ്രമണിയൻ, മണ്ഡലം വൈസ് പ്രസിഡന്റ് റസാഖ് കരിക്കാട്, ഐഎൻടിയുസി ദേശീയ നിർവഹക സമിതി അംഗം മസ്താൻ കോട്ടോൽ തുടങ്ങിയവർ നേതൃത്വം നൽകി.
Source link


