NEWS
ഭർത്താവിനോട് സംസാരിച്ചതിന് പിന്നാലെ പുഴയിൽ ചാടി: യുവതിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

കണ്ണൂർ: ഇരിട്ടി പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയാണ് ഭർത്താവുമായി സംസാരിച്ചതിന് പിന്നാലെ യുവതി പുഴയിലേക്ക് ചാടിയത്. ഇതുവഴി വന്ന ലോറി ഡ്രൈവറാണ് സംഭവം കണ്ടത്. ഉടനെ വാഹനം നിർത്തിയ ലോറി ഡ്രൈവർ ബഹളംവച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനായ
നിർമാണ തൊഴിലാളി പുഴയിലിറങ്ങിയെങ്കിലും ഇയാളും അവശനിലയിലായി.
തുടർന്ന് സംഭവ സ്ഥലത്തെത്തിയ മുഴക്കുന്ന് സ്വദേശി പ്രജോദ് വെള്ളത്തിലിറങ്ങി രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. യുവതിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link
NEWS


