test del 5 copy of del 3

കപ്പൽ‌ ആടിയുലയുന്നു, കപ്പിത്താൻ എവിടെ! പോസ്റ്റിന് പിന്നാലെ അന്ന ഈഡന്റെ അക്കൗണ്ട് പൂട്ടിച്ചു; കാരണം മാസ് റിപ്പോട്ടിങ്ങ്?


കൊച്ചി∙ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ‘ആടി ഉലയുന്ന കപ്പലി’നെക്കുറിച്ച് പോസ്റ്റിട്ട ഹൈബി ഈഡൻ എംപിയുടെ ഭാര്യയും അഭിഭാഷകയുമായ അന്ന ലിൻഡ ഈഡന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘പൂട്ടിച്ചു’. മാസ് റിപ്പോ‍ർട്ടിങ് നടത്തിയതിനെ തുടർന്നാണ് തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതെന്ന് സംശയിക്കുന്നതെന്നും എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അന്ന അഭിപ്രായപ്പെട്ടു. അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് അന്ന ഇപ്പോൾ. ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും ബന്ധിപ്പിച്ചിരുന്നതിനാൽ ഫലത്തിൽ രണ്ട് അക്കൗണ്ടുകളും ഇപ്പോൾ ലഭ്യമല്ലെന്ന് അന്ന പറഞ്ഞു. ‘ഇത്രയ്ക്ക് അസഹിഷ്ണുതയുടെ ആവശ്യമുണ്ടോ? മനുഷ്യർ അവരുടെ സർഗാത്മകതയും സാമൂഹിക നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ പങ്കുവയ്ക്കുകയാണല്ലോ ചെയ്യുന്നത്. അതിൽ വ്യക്തിപരമായ കാര്യങ്ങളൊന്നും ഇല്ലാഞ്ഞിട്ടും ഇത്തരത്തിലാണ് സംഭവിച്ചത്– അന്ന പറഞ്ഞു. അക്കൗണ്ട് പുനഃസ്ഥാപിക്കാനായി രേഖകൾ അടക്കം അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് അന്ന.


Source link

Back to top button