NEWS
തരംഗമായി ഗുരുവായൂരിലെ ‘സ്പോട്ട് മാര്യേജ്’; 5 മിനിറ്റ് കൊണ്ട് വിവാഹച്ചടങ്ങ്, മേയ് മാസത്തിൽ നടന്നത് 624 എണ്ണം

വിവാഹിതരായ ദമ്പതികൾ കണ്ണനു മുന്നിൽ വീണ്ടും വിവാഹച്ചടങ്ങു നടത്തുന്ന പുതിയൊരു രീതി ഗുരുവായൂരിൽ തരംഗമാകുന്നു. ‘സ്പോട്ട് മാര്യേജ്’ എന്നാണ് ഇതിനു കല്യാണ തിരക്ക് നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ പേര്. ഗുരുവായൂരിൽ ദർശനത്തിനു വരുമ്പോൾ ആഗ്രഹ പൂർത്തീകരണത്തിന്റെ ഭാഗമായി ഉടൻ ടിക്കറ്റ് എടുത്ത് ചടങ്ങു നടത്തുന്നതു കൊണ്ടാണ് ഇങ്ങനെയൊരു പേരു വന്നത്. അടുത്ത കാലത്ത് വിവാഹിതരായ ദമ്പതികൾ, ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്തണമെന്ന ആഗ്രഹം സാധിക്കാത്തവർ, വിവാഹ വാർഷിക ജൂബിലി കഴിഞ്ഞവർ, മഹാരോഗങ്ങളിൽ നിന്നു കരകയറി വന്നവർ എന്നിവരൊക്കെയാണ് ഗുരുവായൂരിൽ വീണ്ടും വിവാഹം നടത്തുന്നത്.ഇക്കഴിഞ്ഞ മേയ് മാസത്തിൽ 31 ദിവസങ്ങളിലായി ഗുരുവായൂരിൽ 2315 വിവാഹങ്ങൾ നടന്നു. ഇതിൽ 624 എണ്ണം സ്പോട്ട് മാര്യേജ് ആയിരുന്നു. ജൂൺ 19 വരെ 541 വിവാഹങ്ങൾ നടന്നതിൽ 229 എണ്ണം സ്പോട്ട് വിവാഹങ്ങൾ. മുൻപൊക്കെ തമിഴ്നാട്ടിൽ നിന്നുള്ള വയോധികരായ ദമ്പതികൾ ക്ഷേത്രനടയിൽ വീണ്ടും കല്യാണച്ചടങ്ങു നടത്താറുണ്ടായിരുന്നു. പുനർവിവാഹം നടത്തിയാൽ ദീർഘ ദാമ്പത്യം ലഭിക്കുമെന്ന ചില തമിഴ് സമുദായങ്ങൾക്കിടയിലെ വിശ്വാസമാണ് കാരണം.
Source link


