NEWS

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു, നഗ്ന വിഡിയോ എടുത്തു; മനു രണ്ടാമത്തെ കേസിലും കുറ്റക്കാരൻ


തിരുവനന്തപുരം ∙ ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തി. ബലാൽസംഗ ശ്രമത്തിനും പ്രതിയെ കുറ്റക്കാരാനെന്ന് കോടതി കണ്ടത്തിയിട്ടുണ്ട്. വിധി ചൊവ്വാഴ്ച പറയും. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്നു പറഞ്ഞ് ജിമ്മിലേക്കും വിവിധ ബാത്ത്റൂമിലേക്കും മറ്റും കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതു കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി എടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വിഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. 


Source link

Back to top button