test del 5 copy of del 3

തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ വീടൊഴിഞ്ഞ് മന്ത്രിമാർ; മുഖ്യമന്ത്രി ഏതാനും ദിവസം കൂടി ക്ലിഫ് ഹൗസിൽ തുടരും


തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റു ബഹുഭൂരിപക്ഷം മന്ത്രിമാരും മന്ത്രി മന്ദിരങ്ങളും ഓഫിസുകളും ഒഴിഞ്ഞു. മുഖ്യമന്ത്രി ഏതാനും ദിവസം കൂടി ക്ലിഫ് ഹൗസിൽ തുടരുമെന്നാണ് വിവരം. ഔദ്യോഗിക വസതികളൊഴിഞ്ഞവരെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും പലയിടത്തു നിന്നും സാധന സാമഗ്രികൾ മാറ്റുന്നത് പൂർത്തിയായിട്ടില്ല.സെക്രട്ടേറിയറ്റിൽ പുതിയ മന്ത്രിമാർ എത്തും മുൻപ് ഓഫിസുകളുടെ അറ്റകുറ്റപ്പണി തീർത്ത് നവീകരിക്കാനുള്ള ജോലികൾ ആരംഭിച്ചു. എടുത്തു മാറ്റിയ നെയിം ബോർഡുകളിൽ നിന്ന് പേരുകൾ മായ്ക്കുന്ന ജോലികളടക്കം നടക്കുകയാണ്. പല ഓഫിസുകളിലെയും ഫർണിച്ചറും മാറ്റാനുണ്ട്. പൊതുഭരണ വകുപ്പിനാണ് നവീകരണത്തിന്റെ ചുമതല. സർക്കാർ ഉടമസ്ഥതയിലുള്ള മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയും ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്.


Source link

Back to top button