LIFESTYLE

വീട്ടിൽ ചക്കക്കുരു ഉണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ ഉണ്ണിയപ്പം ഉണ്ടാകാം

ഈ മഴക്കാലത്ത് ചായക്കൊപ്പം നല്ല ചൂട് ഉണ്ണിയപ്പം കിട്ടിയാൽ എങ്ങനെ ഉണ്ടാകും? മഴക്കാലത്ത് മാത്രമല്ല എല്ലാ സമയവും ഉണ്ണിയപ്പം കഴിക്കാൻ മലയാളികൾക്ക് ഇഷ്ടമാണ്. എന്നാൽ ചക്കക്കുരു കൊണ്ട് ഉണ്ടാക്കിയ ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ? മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ എങ്ങനെ ചക്കക്കുരു ഉണ്ണിയപ്പം തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ


ചക്കക്കുരു -15 എണ്ണം
അരിപൊടി – ഒരു കപ്പ്
ശർക്കര – 3/4
തേങ്ങാക്കൊത്ത് – രണ്ട് ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
എള്ള് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചക്കക്കുരു നല്ലപോലെ കഴുകി 15-20 മിനിട്ട് വേവിക്കുക. തണുത്തശേഷം ഇതിന്റെ പുറംതൊലിയും നേർത്ത തൊലിയും നീക്കുക. ശേഷം വേവിച്ച ചക്കക്കുരു നന്നായി അരച്ചെടുക്കണം. ഇനി അൽപം ശർക്കര വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക. അതിനുശേഷം അരച്ച ചക്കക്കുരു, അരിപൊടി, ശർക്കരപ്പാനി, ഏലക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഉണ്ണിയപ്പ മാവിന്റെ പരുവത്തിൽ കലക്കുക. ഇതിലേക്ക് തേങ്ങാക്കൊത്തും എള്ളും കൂടി ചേർത്ത് 30 മിനിട്ട് മൂടിവയ്ക്കണം. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഓരോ കുഴിയിലും മാവ് ഒഴിച്ച് ഇരുവശവും തിരിച്ച് സ്വർണനിറമാകുന്നത് വരെ വേവിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. നല്ല കിടിലൻ ചക്കക്കുരു ഉണ്ണിയപ്പം റെഡി.


Source link

Back to top button