test del 5 copy of del 3
ചൈനയിലെ നെയിൽ ഹൗസിനു സമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേയുടെ മധ്യത്തിൽ തടസമായി ഇരുനില വീട്

ന്യൂഡൽഹി ∙ 2025ൽ ചൈനയിലെ കിഴക്കൻ ജിയാങ്സി പ്രവിശ്യയിലെ ജിൻക്സി കൗണ്ടിയിൽ ജി206 ഹൈവേയുടെ നിർമാണത്തിനായി തന്റെ ഭൂമി വിട്ടുകൊടുക്കാൻ ഷാങ്ഹായ് ടോഫു എന്ന കച്ചവടക്കാരൻ സമ്മതിച്ചില്ല. ഹൈവേ നിർമാണം പൂർത്തിയായി, പക്ഷേ അദ്ദേഹത്തിന്റെ വീട് അതേപടി അവിടെത്തന്നെ നിലകൊണ്ടു. അധികാരികൾക്കു റോഡ് മാറ്റിസ്ഥാപിക്കേണ്ടി വന്നു. എന്നാൽ, ഷാങ്ഹായ് ടോഫുവിന്റെ വീടിനു ചുറ്റുമായിട്ടാണു ഹൈവേ നിർമിച്ചത്. പിന്നീട് ഈ കെട്ടിടം നെയിൽ ഹൗസ് എന്നറിയപ്പെട്ടു. ചൈനയിൽ ഇത്തരത്തിൽ ഒട്ടേറെ നെയിൽ ഹൗസുകളുണ്ട്. ഡൽഹി- ഡെറാഡൂൺ എക്സ്പ്രസ് വേ 2നഗരങ്ങൾക്കിടയിലെ യാത്രാസമയം ഏകദേശം 6 മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി ചുരുക്കിയെങ്കിലും വഴിമധ്യേയുള്ള വീട് മാറ്റാൻ സാധിച്ചില്ല. ഏകദേശം 1,600 ചതുരശ്രമീറ്ററിൽ 2 നിലകളുള്ള ഒരു വീടാണ് ഈ പാതയിൽ നെയിൽ ഹൗസായി നിലകൊള്ളുന്നത്. വീടിനെച്ചൊല്ലിയുള്ള ഭൂമിത്തർക്കം 1998 മുതൽ നിലവിലുണ്ട്. ചതുരശ്രമീറ്ററിന് 1,100 രൂപയായിരുന്നു അധികൃതർ നഷ്ടപരിഹാരം പറഞ്ഞിരുന്നത്. എന്നാൽ ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയെ സമീപിച്ചു.
Source link


