test del 5 copy of del 3

വഴുതി വീണു ‘റൊട്ടി – മുട്ട – പാലിൽ’; വില കുറച്ച് കണ്ടു, സ്വന്തം വില കളഞ്ഞ് സ്റ്റാലിൻ


ചെന്നൈ ∙ ഡിഎംകെയുടെ തോൽവിക്കിടയിലും പ്രവർത്തകരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതു പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ പരാജയമാണ്. ഏതു കൊടുങ്കാറ്റിലും കൊളത്തൂരിലെ വോട്ടർമാർ കൈവിടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ മണ്ഡലത്തിൽ കാര്യമായ പ്രചാരണത്തിനു പോലും ശ്രമിക്കാതിരുന്ന സ്റ്റാലിനു വോട്ടർമാരുടെ മനസ്സ് വായിക്കുന്നതിൽ പിഴച്ചു. ഫലം, രാഷ്ട്രീയ ജീവിതത്തിലെ വൻ പതനം.കൊളത്തൂരിലടക്കം നഗര മണ്ഡലങ്ങളിൽ കൂടുതൽ അംഗങ്ങൾ ടിവികെക്ക് ആണെന്നതു മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ഡിഎംകെ വരുത്തിയ വീഴ്ചയും സ്റ്റാലിന്റെ പരാജയത്തിനു കാരണമായി. നഗരത്തിലെ 13 മണ്ഡലങ്ങളിൽ ടിവികെക്കാണു കൂടുതൽ പ്രവർത്തകരുള്ളതെന്നും ഇവിടങ്ങളിൽ വിജയം ഉറപ്പായിരുന്നുവെന്നും ടിവികെ ഐടി വിഭാഗം കോഓർഡിനേറ്റർ അശ്വിൻ ജയപ്രകാശ് പറഞ്ഞു. വിജയ് പ്രചാരണം നടത്തിയില്ലെങ്കിൽ പോലും ജയം ഉറപ്പായ സാഹചര്യമായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. ചില സിറ്റിങ് എംഎൽഎമാർക്കു സീറ്റ് നിഷേധിക്കപ്പെടാൻ കാരണം ശേഖർ ബാബുവിന്റെ ഇടപെടലാണെന്നും ഇപ്പോൾ ആരോപണം ഉയർന്നിട്ടുണ്ട്. തനിക്കു സീറ്റ് ലഭിക്കാതിരിക്കാൻ കാരണം ശേഖർ ബാബുവാണെന്ന് എഗ്‌മൂറിൽ എംഎൽഎയായിരുന്ന ഐ.പരന്താമൻ ആരോപിച്ചു. പരന്താമനു പകരം സീറ്റ് ലഭിച്ച തമിഴൻ പ്രസന്ന എഗ്‌മൂറിൽ ടിവികെ സ്ഥാനാർഥിയോടു പരാജയപ്പെട്ടു.


Source link

Back to top button