വീട്ടിൽ നിന്ന് എലികൾ ജീവനും കൊണ്ട് ഓടും; ഒരു കഷണം ഉള്ളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ മാസം 19വെരയുള്ള കണക്കുകൾ പ്രകാരം 186 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവയ്ക്ക് പ്രധാന കാരണം എലികളാണ്. വീട് എത്രതന്നെ വൃത്തിയാക്കിയാലും ഇവയുടെ ശല്യം മാറില്ല.
അടുക്കളയിലെ ഭക്ഷണ സാധനങ്ങൾ കഴിച്ചും തുണികൾ കടിച്ചുകീറി നശിപ്പിച്ചും വീടുകളിൽ ഇവ ഓടിനടക്കുന്നു. അതിനാൽ ഇവയെ തുരത്താൻ പല മാർഗങ്ങളും അന്വേഷിക്കുന്നു. ചിലർ മാർക്കറ്റിൽ ലഭിക്കുന്ന കെമിക്കൽ നിറഞ്ഞ വസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം കെമിക്കൽ നിറഞ്ഞ വസ്തുക്കൾ വീട്ടിലുള്ളവർക്ക് ദോഷമാണെന്ന് മനസിലാക്കുക. പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ എലിയെ തുരത്താമെന്ന് നോക്കിയാലോ?
അടുക്കളയിലുള്ള കുരുമുളകുപൊടി എലികളെ തുരത്താൻ ഉപയോഗിക്കാം. എലികൾ ഒളിച്ചിരിക്കുന്ന പൊത്തുകളിലോ അവ വരുന്ന വഴികളിലോ കുരുമുളകുപൊടി വിതറുക. കുരുമുളകിന്റെ രൂക്ഷഗന്ധം എലികളുടെ ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കും. അതിനാൽ അവ അവിടെ നിന്ന് ഓടിപോകും.
വെളുത്തുള്ളി ചതച്ചതോ അല്ലെങ്കിൽ വെളുത്തുള്ളി വെള്ളം സ്‌പ്രേ ചെയ്യുന്നതോ എലികളെ തുരത്താൻ നല്ലതാണ്. വെളുത്തുള്ളി അല്ലികൾ നൂലിൽ കോർത്ത് എലികൾ വരുന്ന വാതിലുകൾക്ക് സമീപം തൂക്കിയിടുകയും ചെയ്യാം. വെളുത്തുള്ളി, ഉള്ളി എന്നിയുടെ അസഹനീയമായ മണം എലികൾക്ക് ഇഷ്ടമല്ല. ഉള്ളി ചെറിയ കഷണങ്ങളാക്കി എലികൾ വരുന്ന ഭാഗങ്ങളിൽ വയ്ക്കുന്നതും എലിയെ തുരത്താൻ സഹായിക്കുന്നു.
Source link


