NEWS
‘ജനപ്രീതി കൂട്ടാനുള്ള തന്ത്രം, യുദ്ധം ജയിച്ചപ്പോൾ കൂട്ടുകൂടാൻ വരുന്നു’: ട്രംപ്–മെലോനി വാക്പോര് തുടരുന്നു

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിലുള്ള വാക്പോര് തുടരുന്നു. മെലോനി ഇറ്റലിയിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ജനപ്രീതി കുറവാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ ആരോപിച്ചു. ജി7 ഉച്ചകോടിക്കിടെ താനുമായി ഫോട്ടോയെടുക്കാൻ ആവർത്തിച്ച് മെലോനി ആവശ്യപ്പെട്ടെന്നും സ്വന്തം രാജ്യത്ത് ജനപ്രീതി കുറയുന്നതിലാകാം മെലോനി ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്നും ട്രംപ് പറഞ്ഞു.‘ഇറ്റലിയിൽ അവരുടെ ജനപ്രീതി വളരെ മോശമാണ്. ഒരുപക്ഷേ, ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടഞ്ഞ, ഇറ്റലിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയെ അവർ നിരസിച്ചതുകൊണ്ടായിരിക്കാം അത്. (നാറ്റോയും അങ്ങനെ തന്നെ ചെയ്തു).’–ട്രംപ് പറഞ്ഞു. ഇറ്റലിയുടെ സഖ്യകക്ഷിയായ യുഎസിനു പകരം മെലോനി ഇറാനെയാണ് പിന്തുണയ്ക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.ജി–7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോയെടുക്കാൻ മെലോനി ‘കെഞ്ചി’യെന്ന് ട്രംപ് കഴിഞ്ഞദിവസം ഒരു ടെലിവിഷൻ ചാനലിനോടു പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദം പൂർണമായും കെട്ടിച്ചമച്ചതാണെന്നായിരുന്നു മെലോനിയുടെ പ്രതികരണം.
Source link


