NEWS

ഈശ ഫൗണ്ടേഷന്റെ അന്താരാഷ്ട്ര യോഗ ദിനാചരണം

തിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, സദ്‌ഗുരുവിന്റെ നേതൃത്വത്തിലുള്ള ഈശ ഫൗണ്ടേഷൻ ഇന്ത്യയിലുടനീളം ഏകദേശം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധ സേന എന്നിവിടങ്ങളിൽ നിന്നായി 50,000-ത്തിലധികം പേർ പങ്കെടുക്കും. കേരളത്തിൽ മാത്രം ഏകദേശം 107 സെഷനുകൾ നടക്കും

പരിശീലനം നേടിയ ഈശ അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും നയിക്കുന്ന ഈ സെഷനുകളിൽ, ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന ലളിതവും ശക്തവുമായ യോഗാഭ്യാസങ്ങളാണ് പരിചയപ്പെടുത്തുന്നത്. ശരീരത്തിനും മനസ്സിനും വികാരങ്ങൾക്കും കൂടുതൽ ആരോഗ്യവും സമതുലിതാവസ്ഥയും നൽകുകയാണ് ഇതിന്റെ ലക്ഷ്യം.

ഇതോടൊപ്പം, സദ്‌ഗുരുവിന്റെ ‘Miracle of Mind’ എന്ന സൗജന്യ ധ്യാന ആപ്പും പരിചയപ്പെടുത്തുന്നു. വെറും ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഈ ഗൈഡഡ് മെഡിറ്റേഷൻ, മുൻപരിചയമില്ലാത്തവർക്കുപോലും ധ്യാനം എളുപ്പത്തിൽ ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കുന്നു. ലോകമെമ്പാടുമായി 35 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഈ ആപ്പ്, അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മലയാളം ഉൾപ്പെടെ ആറ് പുതിയ ഭാഷകളിലും ലഭ്യമാകുന്നു.

ബെംഗളൂരുവിലെ സദ്‌ഗുരു സന്നിധിയിലും കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലും പ്രത്യേക യോഗ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എൻ.സി.സി. കേഡറ്റുകൾ, ബി.എസ്.എഫ്., സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ഗ്രാമവാസികൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഏഴ് ലക്ഷത്തിലധികം ആളുകൾ കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിൽ സൗജന്യമായി ലഭ്യമായ യോഗ-ധ്യാന സെഷനുകളിൽ പങ്കെടുത്ത് പ്രയോജനം നേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മാജിക്‌ പ്ലാനറ്റിലെ ഡിഫ്റെന്റ് ആർട്ട്‌ സെന്ററുമായി സഹകരിച്ചു രാവിലെ 11 ന് മണിക്ക് കിൻഫ്രയിലെ മാജിക്‌ പ്ലാനറ്റ് ക്യാമ്പസ്സിൽ ഒരു സെഷൻ സംഘടിപ്പിച്ചിരിക്കുന്നു. വൈകുന്നേരം മാനവീയം വീഥിയിൽ 5:30 ക്കു പി. എൻ പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ചു യോഗ പരിപാടി നടക്കുന്നതാണ്. കൂടാതെ വിവിധ ഓഫീസുകളിലും സ്കൂളുകളിലും സെഷനുകൾ നടക്കും


Source link
NEWS

Back to top button