test del 5 copy of del 3

‘റിട്ട.ഡിജിപിയെ പോലുള്ള പൊലീസുകാർ ഇപ്പോഴും സേനയിൽ; സമാധാനം കാക്കേണ്ട പൊലീസ് സിപിഎം ഓഫിസ് വളപ്പിൽ കയറി തല്ലി’


പാലക്കാട് ∙ ‘പോടാ പുല്ലേ പൊലീസേ’ എന്നു മുദ്രാവാക്യം വിളിച്ച റിട്ട.ഡിജിപിയെ പോലുള്ള പൊലീസുകാർ ഇപ്പോഴും സേനയിൽ ഉണ്ടെന്നു സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. അതാണു കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കണ്ടത്. ഇവരെയൊന്നും ഒരു കാലത്തും സിപിഎം താലോലിച്ചിട്ടില്ല. സമാധാനം കാത്തുസൂക്ഷിക്കേണ്ട പൊലീസാണ് സിപിഎം ഓഫിസ് വളപ്പിൽ കയറി പ്രവർത്തകരെ തലങ്ങും വിലങ്ങും തല്ലിയത്. എൻ.എൻ.കൃഷ്ണദാസ് തടഞ്ഞതുകൊണ്ടാണ് പൊലീസ് ഓഫിസിനകത്തു  കയറാതിരുന്നത്. ഒന്നും മറക്കില്ല എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിനു പിന്നാലെയായിരുന്നു ഈ അതിക്രമം. പാർട്ടി ഓഫിസിൽ പൊലീസിനും ഗുണ്ടകൾക്കും വിലസാം എന്നു കരുതരുതെന്നും എ.കെ.ബാലൻ പറഞ്ഞു. 


Source link

Back to top button