NEWS
ക്ഷേത്ര മണ്ഡപത്തിന്റെ മേൽക്കൂര തകർന്നുവീണു; 4 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്

മുംബൈ∙ മഹാരാഷ്ട്രയിലെ പർഭാനിയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് 4 മരണം. പർഭാനി ജില്ലയിലെ യഷ്‌വാദി ഹനുമാൻ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന മേൽക്കൂരയാണ് തകർന്നുവീണത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം.ക്ഷേത്രത്തിന്റെ സഭാ മണ്ഡപത്തിലെ മേൽക്കൂരയാണ് തകർന്നതെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Source link


