NEWS

ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; ഉദ്ധവിനെതിരെ അമിത് ഷാ – ഇന്നത്തെ പ്രധാന വാർത്തകൾ


പരീക്ഷാ ക്രമക്കേടിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തിയ രണ്ടാം പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തമുണ്ടായതും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നല്ല നേതാവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകീർത്തിച്ചതും വാർത്തയായി. ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റിയത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…പരീക്ഷാ ക്രമക്കേടിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന രണ്ടാം പ്രതിഷേധം അനുവദിച്ച സമയം കഴിഞ്ഞും പുരോഗമിക്കുന്നു. വൈകിട്ട് 5 മണി വരെയാണ് പ്രതിഷേധത്തിനായി പൊലീസ് അനുമതി നൽകിയിരുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗ്രേറ്റ് ലീഡർ’, ‘ടഫ് ഗൈ’, ‘ടഫ് കുക്കി’ എന്നൊക്കെ വിശേഷിപ്പിച്ച ട്രംപ്, 12 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്ന മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു.


Source link

Back to top button