SPORTS

പ്രസിദ്ധ് കൃഷ്ണയ്‌ക്ക് 5 വിക്കറ്റ്, അഫ്ഗാനിസ്ഥാൻ 218 റൺസിന് പുറത്ത്; ഹഷ്മത്തുല്ല ശാഹിദിക്ക് സെഞ്ചറി


ചെന്നൈ ∙ ഹഷ്മത്തുല്ല ശാഹിദി – അസ്മത്തുല്ല ഒമർസായി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവിൽ ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിൽ അഫ്‌ഗാനിസ്ഥാൻ ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 44.2 ഓവറിൽ 218 റൺസിന് ഓൾഔട്ടായി. 131 പന്തിൽ 102 റൺസെടുത്ത ഹഷ്മത്തുല്ല ശാഹിദിയും 56 പന്തിൽ 50 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയുമാണ് അഫ്ഗാൻ ഇന്നിങ്സിന്റെ നെടുംതൂണായത്. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 117 പന്തിൽ 105 റൺസെടുത്തു.


Source link

Back to top button