CINEMA

ധനുഷും മൃണാൽ താക്കൂറും വേർപിരിഞ്ഞോ? പ്രതികരിക്കാതെ താരങ്ങൾ

നടൻ ധനുഷും ബോളിവുഡ് നടി മൃണാൽ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇരുവരും ഇതേക്കുറിച്ച് പരസ്യമായി ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരങ്ങൾ വേർപിരിഞ്ഞെന്നാണ് സൂചന. മാസങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഇരുവരും തങ്ങളുടെ ബന്ധം പൂർണമായും അവസാനിപ്പിച്ചുവെന്നാണ് പ്രമുഖ സിനിമാ മാസികയായ ഫിലിംഫെയറിന്റെ റിപ്പോർട്ടുകൾ. എന്നാൽ താരങ്ങളുടെ പെട്ടെന്നുള്ള വേർപിരിയലിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.

ധനുഷും മൃണാൽ താക്കൂറും പൊതുവേദികളിൽ പലപ്പോഴും ഒന്നിച്ചെത്തിയതാണ് ഇരുവരും പ്രണയത്തിലാണെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. മൃണാൽ നായികയായ ‘സൺ ഓഫ് സർദാർ 2’ എന്ന ചിത്രത്തിന്റെ പ്രീമിയറിന് ധനുഷ് എത്തിയതോടെ പ്രണയ വാർത്തകൾക്ക് കൂടുതൽ ചൂടുപിടിക്കുകയായിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്നോ വേർപിരിഞ്ഞുവെന്നോ ഇതുവരെയും താരങ്ങൾ പരസ്യമായി എവിടെയും പറഞ്ഞിട്ടില്ല.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയായിരുന്നു ധനുഷിന്റെ മുൻഭാര്യ. 2004ൽ വിവാഹിതരായ ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നീണ്ട 20 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2024ലാണ് ധനുഷും ഐശ്വര്യയും നിയമപരമായി വേർപിരിയാൻ തീരുമാനിച്ചത്.

വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ‘കാര’എന്ന ആക്ഷൻ ത്രില്ലറിലാണ് ധനുഷിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. മമിത ബൈജു, കെഎസ് രവികുമാർ, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, ജയറാം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബ‌ഡ്‌ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിലവിൽ ധനുഷ്. മമ്മൂട്ടി, ശ്രീലീല, സായ് പല്ലവി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2026 ഒക്ടോബർ 16ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.


Source link

Back to top button