test del 5 copy of del 3

‘7700’ മെസേജ് നൽകി വിമാനം അപ്രത്യക്ഷമായി, യുഎസ് വ്യോമസേന ആശങ്കയിൽ! ഖത്തർ ആകാശത്ത് സംഭവിച്ചതെന്ത്?


പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക പടർത്തിക്കൊണ്ട് യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം കാണാതായി. പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാന മേഖലയായ ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് രാജ്യാന്തര അടിയന്തര സിഗ്നൽ ആയ ‘7700’ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. വ്യോമമധ്യേ ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന വിമാനം ആയതിനാൽ ‘പറക്കും പെട്രോൾ പമ്പ്’ എന്നാണ് ഇത് അറിയപ്പെടുന്നത്.യുഎഇയിലെ അൽ ദാഫ്ര എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനം ഖത്തറിലെ സൈനിക താവളത്തിലേക്ക് ലക്ഷ്യം വെച്ച് നീങ്ങുമ്പോഴാണ് അപകടസൂചന നൽകിയത്. ഫ്ലൈറ്റ് ട്രാക്കിങ് സംവിധാനങ്ങൾ നൽകുന്ന വിവരമനുസരിച്ച്, വിമാനം ഗൾഫ് മേഖലയിൽ വട്ടമിട്ടു പറക്കുകയും പിന്നീട് വേഗം കുറച്ച് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഖത്തറിന് സമീപം വെച്ച് വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ സിഗ്നലുകൾ പൂർണമായും നിലയ്ക്കുകയായിരുന്നു.∙തിരച്ചിൽ ഊർജിതം


Source link

Back to top button