CINEMA
ഏതോ ഒരുത്തൻ, നോബഡിയായി പൃഥ്വിരാജ്

പൃഥ്വിരാജ്,പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഏറെ രസകരമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ അയാളെ നോബഡി എന്ന് വിശേഷിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അശോകൻ,മധുപാൽ, വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ, ലുക്മാൻ ,ഗണപതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . കെട്ട്യോളാണ് എന്റെ മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് . ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സമീർ അബ്ദുൾ ആണ് തിരക്കഥ . മമ്മൂട്ടി ചിത്രം റോഷാക്കിനു ശേഷം സമീർ അബ്ദുൾ തിരക്കഥ എഴുതുന്ന ചിത്രമാണ് നോബഡി . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,എഡിറ്റർ-റെമീസ് എംബി, പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണക്സ് സേവ്യർ, പി .ആർ. ഒ എ. എസ്. ദിനേശ്.
Source link


