test del 5 copy of del 3

വണ്ടൂർ നിയോജകമണ്ഡലത്തിൽ തുടർച്ചയായി ആറാം തവണയും ചരിത്രവിജയം; ജനനായകനായി എ.പി.അനിൽകുമാർ


വണ്ടൂർ ∙ നിയോജകമണ്ഡലത്തിൽ തുടർച്ചയായി ആറാം തവണയും ചരിത്രവിജയത്തോടെ എ.പി.അനിൽകുമാർ ജനനായകനായി. 47,939 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഇക്കുറി യുഡിഎഫിന്റെ ഉരുക്കുകോട്ട കാത്തത്. പോസ്റ്റൽ വോട്ട് ഉൾപ്പെടെ 121074 വോട്ടാണ് എ.പി.അനിൽകുമാറിനു ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ദാമോദരനു 73135 വോട്ടും എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ഇ.പി.കുമാരദാസിനു 6018 വോട്ടും ലഭിച്ചു.പോസ്റ്റൽ വോട്ടിൽ 573 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇക്കുറി കെപിസിസി വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ ശ്രദ്ധേയമായ സ്ഥാനത്തുനിന്നാണ് എ.പി.അനിൽകുമാർ ജനവിധി തേടിയത്. ജനത്തിനു നന്ദി പറഞ്ഞു ചോക്കാട് മുതൽ എട്ടു പഞ്ചായത്തുകളിലും എ.പി.അനിൽകുമാർ റാലി നടത്തി.എംഎൽഎ മികവായി ഉയർത്തിക്കാണിച്ച പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ നടപ്പാക്കിയതാണെന്നും പ്രചരിപ്പിച്ചു. തുടർച്ചയായി ആറാം തവണയും മത്സരിക്കുന്നതു യുഡിഎഫിൽ തന്നെ എ.പി.അനിൽകുമാറിനെതിരെയുള്ള വിധിയെഴുത്തിനു കാരണമാകുമെന്ന എൽഡിഎഫ് പ്രതീക്ഷയും മങ്ങി.


Source link

Back to top button