NEWS
ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തിൽ വീണു; തൃശൂരിൽ 14 വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ ∙ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തിൽ വീണ് പതിനാല് വയസ്സുകാരന് ദാരുണാന്ത്യം. നെല്ലാനി സ്വദേശി എയ്ഞ്ചലോ ആണ് മരിച്ചത്. കളപ്പുരയ്ക്കൽ മെജോയുടെ മകനാണ്. എയ്ഞ്ചലോയ്ക്ക് പനിയും ജലദോഷവും ഉണ്ടായിരുന്നു. അതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് സമീപത്തായിരുന്നു.
Source link


