LATEST NEWS
കരാറിന്റെ ‘അടിസ്ഥാനം’ തന്നെ ഇല്ലാതായി, മൂന്ന് ദിവസത്തെ ഇന്ത്യ – യുഎസ് ചർച്ചയിൽ പുരോഗതിയെന്ന് കേന്ദ്രം, ഇനിയും തുടരും

ന്യൂഡൽഹി∙ ഇന്ത്യയും യുഎസും തമ്മിൽ വാഷിങ്ടനിൽ നടന്ന 3 ദിവസത്തെ വ്യാപാരചർച്ചകളിൽ പുരോഗതി. വരും നാളുകളിൽ തുടർചർച്ചകൾ നടത്താനും ധാരണയായി. യുഎസിലെ തീരുവ വ്യവസ്ഥകളിൽ മാറ്റം വന്നതിനാൽ, കരാറിന്റെ ചട്ടക്കൂട് ഇരുരാജ്യങ്ങളും പുനഃപരിശോധിക്കുകയാണ്.മാർച്ചിൽ ഇടക്കാല വ്യാപാരക്കരാർ ഒപ്പിട്ട് ഏപ്രിലിൽ പ്രാബല്യത്തിലാക്കാനായിരുന്നു ഇന്ത്യയുടെയും യുഎസിന്റെയും ശ്രമം. എന്നാൽ കരാറിന്റെ അടിസ്ഥാനമായ പകരം തീരുവ തന്നെ ഇല്ലാതായതോടെ പഴയ അതേ രീതിയിൽ കരാറുമായി മുന്നോട്ടുപോകാൻ കഴിയാതെ വന്നു.
Source link


