CINEMA

ഇത് ബേസിലിന്റെ ‘പട്ടി ഷോ’ അതിരടി രണ്ടാം ഗാനം


ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘പട്ടി ഷോ’ എന്ന് തുടങ്ങുന്ന ഗാനം ഒരു അടിച്ചുപൊളി മൂഡിൽ ആണ് ഒരുങ്ങിയത്. ഡാബ്‌സി, അറിവ്, സുഹൈൽ കോയ എന്നിവർ ആലപിച്ചതാണ് ഗാനം. വരികൾ എഴുതിയത് സുഹൈൽകോയ, അറിവ് എന്നിവർ ചേർന്നാണ്. വിഷ്‌ണു വിജയ് ആണ് സംഗീതം. നേരത്തേ സിനിമയിലെ ‘IYKYK’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് തരംഗമായി. ബേസിൽ ജോസഫും റിയ ഷിബുവും തമ്മിലുള്ള റൊമാന്റിക് ഗാനമായിരുന്നു ഇത് . സാം ബോയ്‌ എന്ന വിളിപ്പേരുള്ള കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ജോസ് എത്തുന്നത്. മിന്നൽ മുരളി, എ.ആർ.എം. എന്നീ ചിത്രങ്ങൾക്കുശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.


Source link

Back to top button