test del 5 copy of del 3
ആരാണ് പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ്? അന്നു തളിപ്പറമ്പിലും ‘സ്റ്റാർ’; പൊലീസ് സംരക്ഷണത്തിൽ പഠനം!

‘ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ’… ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ധർമടത്ത് എൽഡിഎഫ് പിന്നിലെന്ന ‘ബ്രേക്കിങ് ന്യൂസ്’ മാധ്യമങ്ങളിൽ തെളിയുന്നത്. മുഖ്യമന്ത്രി മത്സരിച്ച മണ്ഡലമെന്നതിനപ്പുറം സിപിഎമ്മിന് ഇത്രയേറെ കരുത്തുറ്റ അടിത്തറയുള്ള മണ്ഡലത്തിലുള്ള ഈ യുഡിഎഫ് മുന്നേറ്റം ആരും പ്രതീക്ഷിച്ചതല്ല. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ കടമ്പൂര്‍ മാത്രമാണ് യുഡിഎഫിനൊപ്പം. എൽഡിഎഫ് പഞ്ചായത്തുകളിലാണു ആദ്യ റൗണ്ടുകളിൽ യുഡിഎഫ് മുന്നിൽവന്നത്.ഇത്തവണ തളിപ്പറമ്പിൽ അബ്ദുൽ റഷീദ് സ്ഥാനാർഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സിപിഎം വിമതൻ ടി.കെ.ഗോവിന്ദന് സീറ്റുകൊടുക്കണമെന്ന പുതിയ സമവാക്യം യുഡിഎഫിൽ ഉടലെടുത്തപ്പോൾ റഷീദിന് സീറ്റ് നഷ്ടമായി. തളിപ്പറമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അബ്ദുൽ റഷീദ് തുടർന്നു ധർമടത്തെ സ്ഥാനാർഥിയാകുകയായിരുന്നു. ധർമടത്ത് തുടക്കം മുതൽ ആത്മവിശ്വസത്തോടായായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ലീഡ് പിടിക്കുമെന്ന ആത്മവിശ്വാസം ഇന്നലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Source link

