NEWS
മകളെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി കുമാർ പിന്തുടര്‍ന്നു; അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം തെളിഞ്ഞതിങ്ങനെ

പത്തനംതിട്ട∙ ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരിയെ മൂഴിയാർ സ്വദേശി വിനോദ് കുമാർ പിന്തുടർന്ന് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത മകളെ ബസ്റ്റോപ്പിൽ നിർത്തിയശേഷം. വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുന്നയാളാണ് വിനോദ് കുമാര്‍. ഇതിനായി മീനാറിലെത്തിയ വിനോദ് കുമാർ യുവതി അങ്കണവാടിയിലേക്ക് പോകുന്ന സമയത്ത് സമീപത്തെ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ഈ സമയം വിനോദിനൊപ്പം പ്രായപൂർത്തിയാകാത്ത മകളും ഉണ്ടായിരുന്നു. മകളെ ബസ് സ്റ്റോപ്പില്‍ നിർത്തിയ ശേഷം വിനോദ് യുവതിയെ പിന്തുടർന്നു. നാലു കിലോമീറ്ററോളം നടന്നാണ് യുവതി അങ്കണവാടിയില്‍ ജോലിക്കെത്തുന്നത്. പിന്തുടർന്ന ശേഷം വിനോദ് വഴിയിൽ വച്ച് യുവതിയെ ആക്രമിച്ചു. യുവതി പ്രതിരോധിച്ചതോടെ വലിച്ചിഴച്ച് റോഡിൽ നിന്നു താഴേക്ക് കൊണ്ടുപോയി തോട്ടിന്റെ കരയിൽ വച്ച് ഉപദ്രവിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Source link


