NEWS

‘സര്‍ക്കാരിനെ അനുസരിക്കാത്തവർക്ക് സ്ഥാനമുണ്ടാകില്ല; തുരപ്പൻ പണി അനുവദിക്കില്ല’


തിരുവനന്തപുരം∙ സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം സ്ഥാനമുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. തുരപ്പന്‍ പണി നടത്തുന്ന ആരെയും കസേരയില്‍ ഇരുത്തില്ലെന്നും ചില കാര്യങ്ങളില്‍ ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതാണ് തന്റെ ശൈലിയെന്നും മുരളി പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ മേല്‍ക്കോടതിയില്‍ പറയുമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ പോലും അറിയിക്കാതെ തലയില്‍ മുണ്ടിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ചത്. പദ്ധതി തുടരാന്‍ തീരുമാനിച്ചത് മന്ത്രിസഭ കൂടിയാണ്. ഒരിക്കല്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അത് ഫൈനല്‍ ആണെന്നും അതില്‍ ഇനി മാറ്റങ്ങള്‍ വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്നും ഏത് വിദ്യാലയങ്ങള്‍ തിരഞ്ഞെടുക്കണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. കേന്ദ്രം പഠിപ്പിക്കേണ്ട എന്ന് പറഞ്ഞാലും മുഗള്‍ സാമ്രാജ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതാണെങ്കില്‍ കേരളം അത് പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


Source link

Back to top button