LATEST NEWS
‘കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്നു’

കോഴിക്കോട് ∙ ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ യുഡിഎഫ് നേടിയ വൻ വിജയത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ.രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നാണ് പിണറായിയെ പരോക്ഷമായി വിമർശിച്ച് രമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പിണറായിയുടെ കുലംകുത്തി പരാമർശത്തെ ഉദേശിച്ചാണ് രമയുടെ കുറിപ്പ്.ഇതു മതി !!രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.
Source link


