NATIIONAL

105/1ൽ നിന്ന് 165ന് ഓൾഔട്ട്! സൺ‘ഫോൾ’ ഹൈദരാബാദ്; വിജയക്കുതിപ്പ് അവസാനിപ്പിച്ച് കൊൽക്കത്ത, ഹാട്രിക് ജയം


ഹൈദരാബാദ് ∙ സീസണിൽ തുടർച്ചയായ ആറാം ജയം തേടിയെത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോംഗ്രൗണ്ടിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴും വിക്കറ്റിനാണ് കൊൽക്കത്തയും ജയം. ഹൈദരാബാദ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. മറുപടി ബാറ്റിങിൽ, പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ഫിൻ അലൻ (13 പന്തിൽ 29) മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്കു നൽകിയത്. രണ്ടു സിക്സും മൂന്നു ഫോറുമാണ് അലന്റെ ബാറ്റിൽനിന്നു പിറന്നത്. നാലാം ഓവറിൽ പാറ്റ് കമ്മിൻ അലനെ ഹെൻറിച്ച് ക്ലാസന്റെ കൈകളിൽ എത്തിക്കുമ്പോൾ കൊൽക്കത്ത സ്കോർ 49ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച രഹാനെ– രഘുവംശി സഖ്യം ഒട്ടും ‘ധൃതി’ കാട്ടാതെ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി. ∙ തുടക്കം മിന്നി, പിന്നെ പാളി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ഓപ്പണർ ട്രാവിസ് ഹെഡ് (28 പന്തിൽ 61) മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ തന്നെ അഭിഷേക് ശർമയെ (10 പന്തിൽ 15) നഷ്ടമായെങ്കിലും ഇഷാൻ കിഷനെ (29 പന്തിൽ 42) കൂട്ടുപിടിച്ച് ഹെഡ് ഹൈദരാബാദിന്റെ സ്കോർ ഉയർത്തി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 71 എന്ന നിലയിലായിരുന്നു അവർ. ഒൻപതാം ഓവറിൽ സ്കോർ 100 കടന്നു.


Source link

Back to top button