test del 5 copy of del 3
റോഡിലെ തർക്കം, ബോണറ്റിൽ വീണ ആളുമായി 2 കിലോമീറ്റർ കാറോടിച്ചു, ഡ്രൈവർക്കായി തിരച്ചിൽ – വിഡിയോ

ഹൈദരാബാദ്∙ തെലങ്കാനയിലെ മീർപേട്ടിൽ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന മധ്യവയസ്കനുമായി 2 കിലോമീറ്ററോളം വാഹനമോടിച്ച ഡ്രൈവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.കെ.ജിലാനി എന്നയാളാണ് കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നത്. ജിലാനിയുടെ സ്കൂട്ടർ കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഡ്രൈവർ കാർ മുന്നോട്ടെടുത്തതോടെ ജിലാനി ബോണറ്റിലേക്ക് വീണു. എന്നിട്ടും കാർ നിർത്താതെ ഡ്രൈവർ ഓടിച്ചു പോകുകയായിരുന്നു.മകനെ രക്ഷിക്കാനായി പിതാവ് കാറിനു മുന്നിലേക്ക് ചാടി. കാർ മുന്നോട്ട് എടുത്തതോടെ ബോണറ്റിൽ പിടിച്ച് തൂങ്ങി കിടന്നു. ഡ്രൈവർ വണ്ടി നിർത്തിയില്ല.
Source link


