NATIIONAL

‘വൈഭവ് എന്റെ മുറിയിൽ ഇരുന്ന് ഐസ്ക്രീം കഴിക്കും, യുട്യൂബ് കാണും: ‘അൺപ്രഫഷനൽ’ വിവാദത്തിൽ ജിതേഷ് ശർമ


മുംബൈ∙ ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ വൈഭവ് സൂര്യവംശിയുടെ ‘അൺപ്രഫഷനൽ’ സമീപനം തുറന്നുകാട്ടി ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ നടത്തിയ പ്രതികരണം വലിയ ചർച്ചയായിരുന്നു. ഒരു ക്രിക്കറ്റ് താരത്തിനുണ്ടാകേണ്ട അച്ചടക്കം വൈഭവിന്റെ ജീവിത രീതിയിൽ ഇല്ലെന്നായിരുന്നു ജിതേഷ് ശർമയുടെ നിലപാട്. എന്നാലിപ്പോൾ തന്റെ വാക്കുകളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജിതേഷ്. ലോകം ചർച്ച ചെയ്യുന്ന ക്രിക്കറ്ററാണെങ്കിലും ഒരു 15 വയസ്സുകാരനുള്ള എല്ലാ സ്വഭാവങ്ങളും വൈഭവിനുണ്ടെന്ന് ജിതേഷ് ശർമ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു. ‘‘ഐസ് ക്രീം കഴിക്കാൻ ഇഷ്ടപ്പെടുന്ന 15 വയസ്സുള്ള കുട്ടിയാണ് അവൻ. വൈഭവ് എന്റെ മുറിയിൽ വന്ന് ഐസ്ക്രീം കഴിക്കും. പക്ഷേ ഞാൻ കഴിക്കില്ല. ഐസ്ക്രീം അല്ലാതെ ഒരു കുട്ടിക്ക് മറ്റെന്താണു വേണ്ടിവരിക. അവൻ എന്റെ വീട്ടിൽ വരും, ഭാര്യയുമായി സംസാരിക്കും. യുട്യൂബിൽ വിഡിയോകൾ കാണും. വൈഭവ് എന്റെ അനുജനെപ്പോലെയാണ്. ആളുകൾ പറയുന്നതൊന്നും ഞാൻ കാര്യമാക്കുന്നില്ല. ഐപിഎൽ കളിക്കുന്നതിനാല്‍ വൈഭവിൽനിന്ന് പ്രഫഷനലിസം പ്രതീക്ഷിക്കും. അതു സത്യമാണ്. പക്ഷേ അവന് 15 വയസ്സാണ്. ഒരു കുട്ടി കുട്ടിയായി തന്നെ ഇരിക്കട്ടെ. ടിവി കാണാനും ഇഷ്ടമുള്ളത് കഴിക്കാനും ഒക്കെ ഞാൻ അവനെ പ്രോത്സാഹിപ്പിക്കാറുണ്ട്. ബാറ്റിങ്ങിൽ ശ്രദ്ധിക്കാനും പറയും. അവൻ അതിൽ സന്തോഷവാനാണ്.’’– ജിതേഷ് ശർമ പോഡ്കാസ്റ്റിൽ പ്രതികരിച്ചു.


Source link

Back to top button