NEWS

ഇല്ലാത്ത മാവോയിസ്റ്റുകളുടെ പേരിൽ 43 പൊലീസുകാർക്ക് അധികശമ്പളം!


കോഴിക്കോട് ∙ മാവോയിസ്റ്റ് ഭീഷണിയില്ലാതായിട്ടും മാവോയിസ്റ്റ് ഇന്റലിജൻസ് ശേഖരണത്തിനെന്ന പേരിൽ സംസ്ഥാനത്ത് അധിക ശമ്പളം വാങ്ങുന്നതു 43 പൊലീസുകാർ. കേരള പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ സേനയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ഇന്റലിജൻസ് വിങ്ങിൽപെട്ട 43 പൊലീസുകാരാണു പ്രത്യേക അലവൻസ് എന്ന പേരിൽ അധിക ശമ്പളം വാങ്ങുന്നത്.വയനാട്ടിൽ 12, കോഴിക്കോട് റൂറൽ 9, പാലക്കാട് 4, കണ്ണൂർ റൂറൽ 8, മലപ്പുറത്ത് 6, കോഴിക്കോട് സിറ്റിയിൽ 4 എന്നിങ്ങനെയാണ് എസ്ഒജി ഇന്റലിജൻസ് വിങ്ങിലെ പൊലീസുകാരുടെ എണ്ണം.


Source link

Back to top button