LATEST NEWS
‘ജയിച്ചു കഴിഞ്ഞാൽ എങ്ങോട്ടും പോകരുത്’; ടിവികെ എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട്

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ തങ്ങളുടെ എംഎൽഎമാരെ സംരക്ഷിക്കുന്നതിനായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) റിസോർട്ട് ബുക്ക് ചെയ്തു. ‘ജയിച്ചു കഴിഞ്ഞാൽ എങ്ങോട്ടും പോകരുത്’ എന്ന് വിജയ് സ്ഥാനാർഥികളോട് തമാശരൂപേണ പറഞ്ഞതായും സൂചനയുണ്ട്. ഡിഎംകെ സഖ്യം, ടിവികെ, എഐഎഡിഎംകെ സഖ്യം എന്നിവർക്ക് വ്യത്യസ്ത സർവേകൾ വ്യത്യസ്ത വിജയസാധ്യതകളാണ് പ്രവചിക്കുന്നത്. ഈ അനിശ്ചിതത്വം കണക്കിലെടുത്താണ് ടിവികെ മുൻകരുതൽ എടുക്കുന്നത്.
Source link


