NEWS

അനാവശ്യ തർക്കം, റോഡിൽ പൊലിഞ്ഞത് ഏഴ് പ്രവാസി ജീവനുകൾ; മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക്


ദുബായ് ∙ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ബാക്കി 4 പേരുടെ മൃതദേഹം കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോയി. 2 തെലുങ്കാന, ഒരു ന്യൂഡൽഹി സ്വദേശികളുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊണ്ടുപോയത്. 3 ഇന്ത്യക്കാരുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. ഇന്നലെ(ഞായർ) വൈകിട്ട് മുഹൈസിന ഗവ. മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ നടന്ന എംബാമിങ്ങിൽ മൃതദേഹം ഒരു നോക്ക് കാണാൻ കമ്പനി അധികൃതരും സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേരെത്തി. എല്ലാവരും മരിച്ചവർക്ക് കണ്ണീരോടെ അന്തിമയാത്രാ മൊഴി നൽകി. അതേസമയം, പരുക്കേറ്റ കൊല്ലം സ്വദേശി സനിൽ ഗോപാലൻ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നതായി ഇവർ ജോലി ചെയ്യുന്ന കമ്പനി അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.


Source link

Back to top button