test del 5 copy of del 3
ആശുപത്രി വിട്ട് അനോഷ്; ആശ്വാസത്തിന്റെ നേരിയ പുഞ്ചിരിക്കിടയിലും ഉള്ളിൽ നൊമ്പരക്കൂട്

കൊരട്ടി (തൃശൂർ) ∙ തളർന്ന മുഖത്തു പാതി വിടർന്ന ആശ്വാസത്തിന്റെ നേരിയ പുഞ്ചിരിക്കിടയിലും കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ആധിയൊഴിയാതെ അനോഷ്. പാമ്പുകടിയേറ്റു 10 ദിവസത്തോളം ചികിത്സയിലായിരുന്ന 10 വയസ്സുകാരൻ ആശുപത്രി വിട്ടെങ്കിലും ഇനിയും സ്വന്തം വീട്ടിൽ എത്താനായിട്ടില്ല.പരിചരിച്ച നഴ്സുമാരടക്കമുള്ളവർ സന്തോഷക്കണ്ണീരോടെ യാത്രയാക്കുമ്പോൾ പറഞ്ഞു: നീ ഞങ്ങൾക്കു പ്രിയപ്പെട്ടവനാണ്, വലിയവനാകും. കൊടകര മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെയും ജോൺസിയുടെയും മകനാണ് അനോഷ്. അനോഷിനെയും സഹോദരൻ അൽജോയെയും (8) ഉറങ്ങിക്കിടക്കുമ്പോഴാണു പാമ്പു കടിച്ചത്. 10 ദിവസം മുൻപൊരു പുലർച്ചെ സമയത്താണ് ഇരുവർക്കും പാമ്പുകടിയേറ്റത്. ശംഖുവരയൻ പാമ്പാണു കടിച്ചതെന്നു കണ്ടെത്തിയിരുന്നു. അൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.
Source link


