test del 5 copy of del 3

125 കോടിക്കു മുകളിലാണ് ബജറ്റ്, തീർച്ചയായും മികച്ച കാഴ്ച്ചാനുഭവമായിരിക്കും: ‘പാട്രിയേറ്റി’ന് വിജയാശംസകളുമായി ബി. ഉണ്ണികൃഷ്ണൻ


മലയാളത്തിലെ ഏറ്റവും വലിയ സിനിമയായെത്തുന്ന ‘പാട്രിയേറ്റ്’ സിനിമയ്ക്ക് വിജയാശംസകൾ നേർന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍. ഒന്നര പതിറ്റാണ്ടിനുശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമയെത്തുന്നതെന്നും 125 കോടിയാണ് മുതൽമുടക്കെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു.നിർമാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആന്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആന്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാക്കളിലൊരാളായത്. മഹേഷും ആന്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിന്റെ വലിയൊരു സ്വപ്നത്തിന്റെ കൂടെ എത്ര ദൃഢതയോടെയാണ് ആന്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തന്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചയായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പാട്രിയേറ്റ്.’ 


Source link

Back to top button