test del 5 copy of del 3
യുഎസ് പാസ്പോർട്ടിൽ സ്വന്തം ചിത്രം പതിക്കാൻ ട്രംപ്; പുറത്തിറക്കുക സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി

വാഷിങ്ടൻ∙ യുഎസ് പാസ്പോർട്ടുകളിൽ ഉടൻ പ്രസിഡന്റ് ട്രംപിന്റെ ചിത്രം പതിക്കുമെന്ന് റിപ്പോർട്ട്. യുഎസിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 250ാം വാർഷികത്തിന്റെ ഭാഗമായാണ് പാസ്പോർട്ടിൽ ട്രംപിന്റെ ചിത്രം പതിക്കുന്നതെന്ന് ഫോക്സ് ന്യൂസ്, ദ് ബുൾവാർക്ക് മാധ്യമ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് യുഎസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ലിമിറ്റഡ് എഡിഷൻ പാസ്പോർട്ടുകളാണ് ഇത്തരത്തിൽ പുറത്തിറക്കുക. ‘‘ജൂലൈയിൽ അമേരിക്ക 250ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഈ ചരിത്രനിമിഷം ആഘോഷിക്കാൻ പ്രത്യേകം ഡിസൈൻ ഏതാനും പാസ്പോർട്ടുകൾ പുറത്തിറക്കാൻ വിദേശകാര്യ മന്ത്രാലയം തയാറെടുക്കുന്നു’’–യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് ടോമി പിഗോട്ട് എക്സിൽ പറഞ്ഞു. ട്രംപിന്റെ ചിത്രമുള്ള പാസ്പോർട്ട് വാഷിങ്ടനിൽ മാത്രമേ ലഭിക്കൂവെന്നും അതിന് പ്രത്യേക ചാർജ് ഏർപ്പെടുത്തില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Source link


