test del 5 copy of del 3
എസ്–400 നാലാം യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും; അഞ്ചാം യൂണിറ്റ് നവംബറിൽ

ന്യൂഡൽഹി∙ റഷ്യയിൽനിന്ന് വാങ്ങുന്ന എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാലാംയൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. കപ്പൽമാർഗമാണ് എസ്–400 ഇന്ത്യയിലെത്തിക്കുന്നത്. എസ്–400 ന്റെ അഞ്ചാം യൂണിറ്റ് നവംബറിൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച എസ്–400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ കേന്ദ്രം ഇതിനകം അനുമതി നൽകിയിട്ടുണ്ട്. 400 കിലോമീറ്റർ ദൂരപരിധിയുള്ള എസ്–400ന്റെ പരിധിയിൽ സിന്ധുനദിക്ക് കിഴക്കുള്ള പാക്കിസ്ഥാന്റെ പ്രദേശങ്ങളും ഉൾപ്പെടും.ഓപ്പറേഷൻ സിന്ദൂറിനിടെ പഞ്ചാബിലെയും ഗുജറാത്തിലെയും എസ്–400 സംവിധാനങ്ങളെ പാക്കിസ്ഥാൻ പലതവണ ലക്ഷ്യമിട്ടിരുന്നു. സിന്ധുനദിയുടെ കിഴക്കൻ മേഖലകൾ എസ്–400 ന്റെ പരിധിയിലാണെന്ന ഭീതിയെ തുടർന്നായിരുന്നു ഇത്. ഇതിനു പിന്നാലെ പാക്കിസ്ഥാൻ അവരുടെ വ്യോമ സംവിധാനങ്ങളെയും സൈനികരെയും ക്വെറ്റയിലും പെഷാവറിലുമുള്ള സൈനികാസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. നവംബറിലെത്തുന്ന അഞ്ചാം യൂണിറ്റ് ചൈനയുമായുള്ള അതിർത്തിയിൽ സ്ഥാപിക്കാനാണ് സാധ്യത.
Source link


