test del 3

കൊടും ചൂടിന്റെ ബാക്കി പത്രം; പൂക്കൾ വാടിക്കരിയുന്നു… പഴങ്ങള്‍ പെട്ടെന്ന് ചീഞ്ഞളിയുന്നു…


കൊല്ലം ∙ പൂക്കൾ വാടിക്കരിയുന്നു…. പഴങ്ങള്‍ പെട്ടെന്ന് ചീഞ്ഞളിയുന്നു…. പഴവർഗങ്ങളുടെ വരവ് കുറഞ്ഞതോടെ വിപണിയിൽ എല്ലാ ഇനങ്ങൾക്കും വില കൂടി…. കൊടും ചൂടിന്റെ ബാക്കി പത്രമാണിത്. ദാഹശമനത്തിന് വെള്ളം കുടിക്കാതിരിക്കാൻ പറ്റില്ല, എന്നാൽ ശീതള പാനീയങ്ങളുടെയും ജ്യൂസുകളുടെയും വില വർധിക്കുമ്പോൾ കീറുന്നത് ജനങ്ങളുടെ പോക്കറ്റും.നാരങ്ങയും നാരങ്ങാ വെള്ളവും  ചൂട് കടുത്തതോടെ ശീതളപാനീയ മേഖലയിൽ ഉണർവാണ്. ചെറിയ കടകളിൽ പോലും ഈ കാലയളവിൽ 200 വരെ നാരങ്ങ വെള്ളം വിറ്റു പോകുന്നുണ്ട്. നാരങ്ങയുടെ വില കൂടിയതിനാൽ ചിലയിടങ്ങളിൽ നാരങ്ങ വെള്ളത്തിന്റെ വില അൽപം ഉയർത്തിയിട്ടുണ്ട്. ചൂട് തുടങ്ങുന്നതിന് മുൻപ് നാരങ്ങ കിലോഗ്രാമിന് 90 മുതൽ 100 രൂപ വരെയായിരുന്നു. ഇപ്പോഴത് കിലോഗ്രാമിന് 250 രൂപയ്ക്കു മുകളിലാണ്. 10 കിലോഗ്രാം വരെ എടുക്കുന്നവർക്ക് കിലോഗ്രാമിന് 240 രൂപ വരെയാണ് ഈടാക്കുന്നത്. ചില്ലറ വിപണയിൽ വില 260 രൂപ വരെയാണെന്നും നാരങ്ങ കച്ചവടക്കാർ പറയുന്നു.പഴങ്ങൾ ചൂട് ഏറെ ബാധിച്ചിരിക്കുന്നത് പഴവർഗ വിപണിയെയാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചെന്നു മാത്രമല്ല സ്റ്റോക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്. കഴിഞ്ഞ വർഷം വരെ കനത്ത ചൂടിലും ആശ്വാസമായി മഴയെത്തുമായിരുന്നു. അപ്പോൾ താപനിലയും ഗണ്യമായി കുറഞ്ഞിരുന്നു. അത്തരം സാഹചര്യങ്ങളിൽ കുറച്ചു പഴവർഗങ്ങൾ ചീഞ്ഞുപോയാലും സ്റ്റോക്ക് ചെയ്യാമായിരുന്നു. എന്നാൽ, ഒരു ദിവസത്തിൽ അധികം പഴവർഗങ്ങൾ ഒന്നും തന്നെ സ്റ്റോക്ക് ചെയ്യാൻ പറ്റില്ലാത്ത അവസ്ഥയാണ്. ഉദാഹരണത്തിന് രാവിലെ രാവിലെ 10 തുറന്ന് വയ്ക്കുന്ന മാമ്പഴങ്ങൾ വൈകുവന്നേരം ആകുമ്പോഴേക്കും പുറംതൊലി ചുളിഞ്ഞ് വാടിപോകും. നേരത്തെ മൂന്ന് ദിവസം വച്ചാലും ഈ അവസ്ഥയിലേക്ക് പഴങ്ങൾ എത്തുമായിരുന്നില്ല. സാധാരണ ചൂടിനെ അതിജീവിക്കുന്ന തണ്ണിമത്തൻ പോലും ഈ ചൂടിൽ പൊട്ടി തകർന്ന് പോകുമെന്നും പഴക്കട ഉടമകൾ പറയുന്നു.


Source link

Back to top button