AUTO

എന്തുകൊണ്ട് ദേശീയപാതയില്‍ മുഴുവനും വെളിച്ചമില്ല, നിയമം പറയുന്നതെന്ത്?


രാത്രികാലങ്ങളില്‍ ദേശീയപാതകളില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും പാതയോരത്ത് വഴിവിളക്കില്ലാത്തത് ചര്‍ച്ചയാവാറുണ്ട്. ടോള്‍ പിരിച്ചിട്ടും വഴിവിളക്കു പോലും വെക്കാത്ത അധികൃതരുടെ അനാസ്ഥയും പല ചര്‍ച്ചകള്‍ക്കും വിഷയമാവാറുണ്ട്. നിരന്തരമായ ചോദ്യങ്ങള്‍ക്കൊടുവില്‍ ദേശീയപാതകളില്‍ ഉടനീളം വഴി വിളക്കുകള്‍ സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്‍ ദേശീയ പാതാ അതോറിറ്റി. ദേശീയപാതകളില്‍ ഉടനീളം സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയെന്നത് പ്രായോഗികമല്ലെന്നും അത് നിലവിലെ അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. നിയമം പറയുന്നത്ദേശീയപാതകളില്‍ ഉടനീളം വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് ഭൂരിഭാഗം പേരുടേയും ഇപ്പോഴുമുള്ള ധാരണയെങ്കിലും നിയമം പറയുന്നത് മറ്റൊന്നാണ്. ദേശീയപാതകളില്‍ വഴി വിളക്കുകള്‍ എല്ലായിടത്തും സ്ഥാപിക്കുകയെന്നത് പ്രായോഗികം പോലുമല്ല. പലതരം മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചും തന്ത്രപ്രധാനമായ സ്ഥലങ്ങളിലുമാണ് ദേശീയപാതകളില്‍ വഴി വിളക്ക് സ്ഥാപിക്കുക. ഇതിന് ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ(IRS) കൃത്യമായ സാങ്കേതിക നിര്‍ദേശങ്ങളുമുണ്ട്. രാജ്യത്തെ റോഡുകളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും നിലവാരം നിര്‍ണയിക്കുന്നത് ഐആര്‍എസാണ്. സുരക്ഷിത യാത്രക്ക് കാഴ്ച്ചയെ ഉറപ്പാക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഇടങ്ങള്‍ കൃത്യമായി കണ്ടെത്തിയാണ് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത്. വിഭവങ്ങള്‍ അനാവശ്യമായി പാഴാക്കാതെ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന രീതിയാണിത്. ദേശീയപാതകളിലൂടെയുള്ള രാത്രികാല യാത്രകളില്‍ വാഹനങ്ങളിലെ ഹൈ ബീം ഹെഡ് ലൈറ്റുകള്‍ തന്നെയാണ് പ്രധാന വെളിച്ചം. റോഡിലെ സൈന്‍ ബോര്‍ഡുകളും റിഫ്‌ളക്ടറുകളും ഈ വെളിച്ചത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല രാജ്യാന്തര തലങ്ങളിലും നഗരങ്ങളിലെ റോഡുകളില്‍ നിന്നും വ്യത്യസ്തമായി ഹൈവേകളില്‍ തുടക്കം മുതല്‍ അവസാനം വരെ വഴിവിളക്കുകള്‍ സ്ഥാപിക്കാറില്ല. എവിടെയാണ് വെളിച്ചമുണ്ടാവുക?ദേശീയപാതകളില്‍ ഉടനീളം വെളിച്ചമില്ലെന്നു കരുതി ദേശീയപാതകളില്‍ എവിടെയും വെളിച്ചമുണ്ടാവില്ലെന്നും കരുതരുത്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം താഴെ പറയുന്ന സ്ഥലങ്ങളില്‍ മാത്രമാണ് നിര്‍ബന്ധമായും വഴി വിളക്കുകള്‍ സ്ഥാപിക്കുക. ടോള്‍ പ്ലാസകള്‍- വാഹനങ്ങള്‍ നിര്‍ത്തി കടന്നു പോവുന്ന ടോള്‍ പ്ലാസകളും അതിനോടു ചേര്‍ന്നുള്ള പരിസരങ്ങളിലും കൃത്യമായ വെളിച്ചം ഉറപ്പാക്കാന്‍ ദേശീയ പാതാ അതോറിറ്റിക്ക് ചുമതലയുണ്ട്. 


Source link

Back to top button